കോട്ടയത്ത് പുഴയിൽ ചാടിയ അഭിഭാഷകയും അഞ്ചും രണ്ടും വയസ്സുള്ള മക്കളും മരിച്ചു

Last Updated:

മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്

News18
News18
കോട്ടയം: മാനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്. ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരികയായിരുന്നു. മുമ്പ് മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികലെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചു. ഈ സമയത്തുതന്നെയാണ് അമ്മയെ പുഴക്കരയിൽ ആറുമാനൂർ ഭാഗത്തുനിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഇതിന് ശേഷം നടത്തിയ പരിശോധനയിലായിരുന്നു കണ്ണമ്പുര ഭാഗത്തുനിന്നും ഇവരുടെതെന്ന് കരുതുന്ന സ്കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കറും പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് പുഴയിൽ ചാടിയ അഭിഭാഷകയും അഞ്ചും രണ്ടും വയസ്സുള്ള മക്കളും മരിച്ചു
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement