TRENDING:

ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി

Last Updated:

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 ഓളം പേർ ചേർന്ന് പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദിച്ചതായാണ് പരാതി

advertisement
കോഴിക്കോട്: കുന്ദമംഗലത്ത് റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റതായി പരാതി. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കൊടുവള്ളി കരുവൻ പൊയിൽ അബദുൽ സലാമിൻ്റെ മകൻ മുഹമ്മദ് അസ്ലഹി(14) നാണ് പരിക്കേറ്റത്.
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മർദിച്ചത്
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മർദിച്ചത്
advertisement

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 ഓളം പേർ ചേർന്ന് പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദിച്ചതായാണ് പരാതി. മുടി വെട്ടിയ സ്റ്റൈലും കാലിൽ ധരിച്ച ചെരുപ്പും ചോദ്യം ചെയ്താണ് മർദനം. സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണ് മർദിച്ചെതെന്ന് അസ്ലഹ് പറഞ്ഞു.

മർദനത്തെ തുടർന്ന് ശരീരത്തിലാകെ പാടും മൂക്കിൽ നിന്നും രക്തം വരികയും ചെയതു. താമരശേരി താലൂക്ക് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥി ചികിത്സതേടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A distressing case of ragging has been reported from Kunnamangalam, Kozhikode, where an eighth-standard student was allegedly assaulted by a group of senior students. The victim, Muhammed Aslah (14), son of Abdul Salam from Koduvally, is a student at the Chakkalakkal Higher Secondary School. According to the complaint, the attack was provoked by the seniors' dislike of the boy's hairstyle and the sandals he was wearing.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories