TRENDING:

ജിമ്മില്‍ വ്യായാമത്തിനിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി പ്രന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍

Last Updated:

ചെന്നൈ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ എബ്രഹാം ആണ്‌ അറസ്റ്റിലായത്‌.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍  അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ എബ്രഹാം ആണ്‌ അറസ്റ്റിലായത്‌. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട്‌ പൊലീസ്‌ ആണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക്‌ വിളിച്ചുവരുത്തി ജോര്‍ജ്ജ്‌ എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ പരാതി.
advertisement

കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ്‌ കൂടിയാണ്‌ അറസ്റ്റിലായ ജോര്‍ജ്‌ എബ്രഹാം. മുന്‍പും ഇയാള്‍ പല പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Also Read- ‘ജാതിപ്പേരു വിളിച്ച്‌ അസഭ്യം പറഞ്ഞു, ചുരിദാര്‍ വലിച്ചുകീറി’; വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സഹപ്രവര്‍ത്തകന്‍ അപമാനിച്ചെന്ന് അധ്യാപിക

ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇയാൾ  വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്‌. പ്രതിയുടെ പെരുമാറ്റം പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ നടന്നത്‌ ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന്‌ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ പെൺകുട്ടി മാനേജ്‌മെന്റിനോട്‌ പരാതിപ്പെട്ടു.

advertisement

മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പെൺകുട്ടിയുടെ പരാതി ഗൗരവമായി പരിഗണിച്ച കോളേജ്‌ മാനേജ്മെന്റ്‌ മാർച്ച്‌ 11 ന്‌ പൊലീസിൽ പരാതി നല്‍കി.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അറസ്റ്റ് ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജിമ്മില്‍ വ്യായാമത്തിനിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി പ്രന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories