TRENDING:

കോഴിക്കോട് ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി കടന്നു

Last Updated:

ബഹളം കേട്ട് ഓടിയെത്തിയ യുവതിയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരിയിൽ ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തട്ടികൊണ്ടുപോയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി അക്രമി സംഘം കടന്നു. പരപ്പൻപൊയിൽ സ്വദേശികളായ ദമ്പതികളെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോകുന്നതിനിനടെ യുവതിക്ക് പരിക്കേറ്റു. ഇവരെ അടുത്തുളള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തെ കുറിച്ച് യാതൊരു വിവരവുമില്ല. താമരശേരി പോലീസ് അന്വേഷണം  ആരംഭിച്ചു.
advertisement

Also read-കോഴിക്കോട് ട്രെയിൻ‌ തീവെപ്പിന് പിന്നിൽ ഭീകരവാദമെന്ന് സൂചന; എടിഎസും എൻഐഎയും സമാന്തര അന്വേഷണം തുടരും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെളളിയാഴ്ച്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. ദമ്പതിമാരുടെ വീട്ടിലെത്തിയാണ് അക്രമി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ യുവതിയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ നൽകിയിരിക്കുന്ന മൊഴി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി കടന്നു
Open in App
Home
Video
Impact Shorts
Web Stories