കോഴിക്കോട് ട്രെയിൻ തീവെപ്പിന് പിന്നിൽ ഭീകരവാദമെന്ന് സൂചന; എടിഎസും എൻഐഎയും സമാന്തര അന്വേഷണം തുടരും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംസ്ഥാന പൊലീസ് നിസ്സഹകരണം കാട്ടുന്നതായും റിപ്പോർട്ട്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നിൽ ഭീകരവാദമെന്ന് സൂചന. എടിഎസും എൻഐഎയും സമാന്തര അന്വേഷണം തുടരും. സംസ്ഥാന പൊലീസ് നിസ്സഹകരണം കാട്ടുന്നതായും റിപ്പോർട്ട്.
ഷഹീൻബാഗിലെ പ്രതിയുടെ താമസസ്ഥലത്തടക്കം പരിശോധന നടത്താൻ കേന്ദ്ര ഏജൻസികൾ. പ്രതി ഷാരൂഖ് സൈഫിയുടെ ബന്ധക്കുളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. പ്രതി ഷാരൂഖ് സൈഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യംചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു.
advertisement
പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യംചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോകുകയുമാണ് ഇനി പൊലീസിന് പ്രധാനമായി ചെയ്യാനുള്ളത്. കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്.
Location :
Kozhikode,Kerala
First Published :
April 07, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ട്രെയിൻ തീവെപ്പിന് പിന്നിൽ ഭീകരവാദമെന്ന് സൂചന; എടിഎസും എൻഐഎയും സമാന്തര അന്വേഷണം തുടരും