ഫെബ്രുവരി മുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ പൂജമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇരുവരും ജോലിക്ക് നിന്ന കാലം മുതൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി പൊലീസ് കണ്ടെത്തി. ശമ്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് ഇവർ മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മോഷണം നടത്തിയത്. മോഷണ മുതലിന്റെ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ വിൽപന നടത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ എം മഹേഷ്കുമാർ, രമ്യ കാർത്തികേയൻ, അഡീ.എസ്‌ഐമാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എഎസ്ഐ രതീഷ്, സീനിയർ സിപിഒമാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം സുനിൽ, സിപിഒമാരായ സജിന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ രാജീദ്, എസ് ഷാനോസ്, ആർ വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫേസ്ബുക്കിലൂടെ പരിചയം; സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിക്കും; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. പത്തിയൂര്‍ കിഴക്കുമുറിയില്‍ വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ(22), കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര(24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മുറിയില്‍ ഹരികൃഷ്ണഭവനം ജയകൃഷ്ണന്‍(19) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26ന് വീട്ടിലേക്ക് നടന്നു പോകുവായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് അന്‍വര്‍ഷായും ആതിരയും ചേര്‍ന്നു മാലപൊട്ടിച്ചു. കടക്കുകയായിരുന്നു. 25ന് തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ച് സ്‌കൂട്ടറില്‍ കായംകുളത്തെത്തി. അന്‍വര്‍ഷായും ആതിരയും കായംകുളത്ത് തങ്ങി. പിറ്റേന്നാണ് മാല പൊട്ടിച്ചത്.
മോഷണശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്നാര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മാല വില്‍ക്കാന്‍ ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്. സുഹൃത്തുക്കളായ ജയകൃഷ്ണനും അന്‍വര്‍ഷായും പത്തോളം മാലപൊട്ടിക്കല്‍ കേസിലെ പ്രതികളാണ്. സെപ്റ്റംബറില്‍ ഇവര്‍ ബെംഗളൂരുവില്‍ ഒന്‍പതു പവന്റെ മാല പൊട്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു.
അന്‍വര്‍ഷായും ആതിരയും അഞ്ചുമാസം മുന്‍പ് ആണ് ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നത് പൊലീസ് പറഞ്ഞു. കായംകുളം എസ്എച്ച്ഒ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

