Also Read- ബലാത്സംഗത്തിന് ഇരയായ യുവതി ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു
ഏലത്തോട്ടത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന സജീവനെ ബാലകൃഷ്ണൻ ദീപാവലി ആഘോഷിക്കാൻ ഒട്ടകത്തലമേട്ടിലെ വാടകവീട്ടിലേക്ക് ക്ഷണിച്ചു. വൈകിട്ട് അണക്കരയിലുള്ള ബാറിൽ പോയി മദ്യം വാങ്ങി തിരികെയെത്തി വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരിയിൽ ബാലകൃഷ്ണനും സജീവനും തമ്മിൽ വാക്കുതർക്കമുണ്ടായി. ബാലകൃഷ്ണൻ സമീപത്ത് കിടന്ന വിറകുകമ്പെടുത്തു സജീവന്റെ തലയ്ക്കടിച്ചു. അടിയേറ്റു വീണ സജീവനെ പായയിൽ വിരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചുവെന്നും പൊലീസ് പറയുന്നു. പുലർച്ചെ ഉണർന്നുനോക്കുമ്പോഴാണു സജീവൻ മരിച്ച കാര്യം ദമ്പതികൾക്ക് ബോധ്യമായത്.
advertisement
Also Read- ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി പണം കവർന്നു
ഉടൻ അയൽവാസികളെ വിളിച്ചുണർത്തിയ ബാലകൃഷ്ണൻ, സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോ എന്നു സംശയമുണ്ടെന്നും അറിയിച്ചു. തുടർന്നു നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ കഴുത്തിൽ സംശയാസ്പദമായ മുറിപ്പാടുകൾ കണ്ടതോടെ പൊലീസിന് സംശയം തോന്നി. ഇതോടെ ബാലകൃഷ്ണനും ശാന്തിയും പൊലീസിന്റെ നിരീക്ഷണത്തിലായി. കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉറപ്പായതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.