ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി പണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടിൽ ഇറക്കിവിട്ട് ഇവർ കടന്നുകളയുകയായിരുന്നു. ഐടി എൻജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്.
പൂനെ: ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് 35 വയസുള്ള ടെക്കിയെ തട്ടിക്കൊണ്ട് പോയി പണവും ആഭരണങ്ങളും കവർന്ന രണ്ടുപേരെ പൊലീസ് പിടികൂടി. പൂനെയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മീററ്റ് സ്വദേശിയായ രാജേഷ് സിംഗ് മാഹി, ഡൽഹി സ്വദേശിയായ കൃഷ്ണ റാം ബഹദൂർ റാണ എന്നിവരാണ് അറസ്റ്റിലായത്.
പൂനെയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് റാണ പൂനെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു, ഇയാൾക്ക് ഗുഡ്ഗാവിൽ കോഴിക്കടയാണ്. കൃഷിപ്പണിക്കാരനാണ് മാഹി. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പൂനെയിലെത്തിച്ചു.
യുവതിയെ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയ ശേഷം ഓല കാബിൽ മുംബൈയിലെത്തിയ ഇരുവരും അവിടെ നിന്ന് ഫ്ലൈറ്റിലാണ് ഡൽഹിയിലെത്തിയത്. സാലുഖേ വിഹാർ ഏരിയയിലുള്ള യുവതിയെ ചൊവ്വാഴ്ചയാണ് ഇവർ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയത്.
advertisement
പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടിൽ ഇറക്കിവിട്ട് ഇവർ കടന്നുകളയുകയായിരുന്നു. ഐടി എൻജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്. ഇവരുടെ അച്ഛൻ ആര്‍മിയിൽ നിന്ന് വിരമിച്ചയാളാണ്.
യുവതിയെ കാർ ഡ്രൈവിംഗ് പഠിപ്പിക്കാനായിരുന്നു മാഹി എത്തിയത്. ചൊവ്വാഴ്ച ഇയാൾ സുഹൃത്തിനൊപ്പം എത്തുകയായിരുന്നു. എന്നിട്ടാണ് യുവതിയെ മോഷണത്തിനിരയാക്കിയത്.
Location :
First Published :
November 17, 2020 11:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി പണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ