ബലാത്സംഗത്തിന് ഇരയായ യുവതി ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു; പ്രതിയുടെ ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ

പ്രതിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് മകളെ തീ കൊളുത്തിയതെന്ന പിതാവിന്‍റെ പരാതിയിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്

News18 Malayalam | news18-malayalam
Updated: November 18, 2020, 7:31 AM IST
ബലാത്സംഗത്തിന് ഇരയായ യുവതി ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു; പ്രതിയുടെ ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ
News18 Malayalam
  • Share this:
ലഖ്നൗ: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബലാത്സംഗ ഇര മരിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശിനിയായ യുവതിയാണ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. സംഭവത്തിൽ യുവതിയെ പീഡനത്തിനിരയാക്കിയ ആളുടെ ബന്ധു ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു എന്നാണ് സീനിയർ സൂപ്രണ്ടന്‍റ് സന്തോഷ് കുമാർ സിംഗ് അറിയിച്ചത്.

Also Read-10വർഷത്തോളമായി 50ഓളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു; എ‍ഞ്ചിനീയർ അറസ്റ്റിൽ

ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകിയത്. ഗ്രാമത്തിലെ ഒരു തോട്ടത്തിലെ കാവല്‍ക്കാരനായി എത്തിയ ആൾ പീഡിപ്പിച്ചു കാട്ടി എന്നായിരുന്ന പരാതി. പ്രതിയെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവ ശേഷം പ്രതിയുടെ ഒരു അമ്മാവനും സുഹൃത്തും ഇടപെട്ട് ഒത്തുതീർപ്പിനായി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ സമ്മർദ്ദവും ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read-ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി പണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ

എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇവർ സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുവിനെതിരെ ഇവരുടെ പിതാവ് രംഗത്തെത്തുകയായിരുന്നു.പ്രതിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് മകളെ തീ കൊളുത്തിയതെന്ന പിതാവിന്‍റെ പരാതിയിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ജഹാംഗീർബാദ് പൊലീസ് സ്റ്റേഷൻ ഇന്‍ ചാര്‍ജ് വിവേക് ശർമ്മ, അനൂപ്ശഹർ പൊലീസ് ഓഫീസർ അതുൽ കുമാർ ചൗബെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Published by: Asha Sulfiker
First published: November 18, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading