2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജയ്ക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് പാലിലും മഞ്ഞള്‍വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയശേഷം കുടിക്കാന്‍ നല്‍കുകയായിരുന്നു.
Also Read-ജയിലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ തടവുകാരന്റെ ലൈംഗികാതിക്രമം
തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സ്ത്രീയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തൃശൂര്‍ ചേലക്കര പോലീസാണ് കേസെടുത്തത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
advertisement
Location :
First Published :
October 02, 2022 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പ്രസാദത്തിൽ മയക്കുമരുന്ന്'; സ്ത്രീയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി