TRENDING:

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പതിനാറുകാരിയെ മാസങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Last Updated:

പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മം​ഗ​ല​പു​ര​ത്ത് പതിനാറുകാരിയായ വി​ദ്യാ​ർത്ഥി​നി​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. സി​പി​എം ക​ണി​യാ​പു​രം ക​ല്ലി​ങ്ക​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, കെ എൻ കെ ഹൗസിൽ മുഹമ്മദ് ഷ​മീ​റി​നെ​യാ​ണ് (50) മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 16 കാ​രി​യെ മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.
advertisement

Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ

പീഡന വിവരം പെ​ൺ​കു​ട്ടി അ​ധ്യാ​പ​ക​രോ​ടാണ് വെളിപ്പെടുത്തിയത്. അ​ധ്യാ​പ​ക​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് മം​ഗ​ല​പു​രം പൊ​ലീ​സി​ന് കൈ​മാ​റി. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരിയിൽ പെൺകുട്ടിയുടെ വീട്ടിൽവെച്ചും ഒരാഴ്ച മുൻപ് സ്കൂളിൽ വെച്ചും പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഷ​മീ​റി​നെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പതിനാറുകാരിയെ മാസങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി
Open in App
Home
Video
Impact Shorts
Web Stories