വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
- Published by:Rajesh V
- news18-malayalam
Last Updated:
കാൽമുട്ടിന് വെടിയേറ്റ ഗുണ്ടയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവെച്ചുവീഴ്ത്തി. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയ്ക്കാണ് വെടിയേറ്റത്. ഇയാൾ കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ ഇരുമ്പുകമ്പികൊണ്ട് അടിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ ബന്തു സൂര്യ, മറ്റു രണ്ടു പേർക്കൊപ്പം മദ്യപിച്ച് ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. വാഹനപരിശോധന നടത്തിയ അയ്നാവരം എസ്ഐ ശങ്കർ ഇവരെ തടഞ്ഞു. പൊലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ എസ്ഐയും സംഘവും പിന്തുടർന്നു.
എസ്ഐ ശങ്കറിന്റെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് അയ്നാവരം അസിസ്റ്റന്റ് എസ് ഐ മീനയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
advertisement

വാഹന നമ്പർ പിന്തുടർന്നുള്ള പരിശോധനയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്തു സൂര്യയെ വീട് വളഞ്ഞാണു പിടികൂടിയത്. സ്റ്റേഷനിലേക്ക് എത്തിക്കും വഴിയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ ആക്രമിച്ചത്. മൂത്രമൊഴിക്കാൻ വാഹനം നിറുത്തിച്ച് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ കടയിൽനിന്ന് കത്തിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു.
ഉടനെ എസ് ഐ മീന വെടിയുതിർത്തു. കാൽമുട്ടിനു വെടിയേറ്റ സൂര്യയെയും കൈയ്ക്കു വെട്ടേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Location :
Chennai,Chennai,Tamil Nadu
First Published :
February 23, 2023 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ