TRENDING:

പൊറോട്ടയ്ക്കൊപ്പം കറി വാങ്ങാതെ ചമ്മന്തി മതിയെന്ന് പറഞ്ഞയാൾക്ക് ഹോട്ടലുടമയുടെ വക പൊതിരെ തല്ല്!

Last Updated:

പൊറോട്ടക്ക് കറി കൂടി വാങ്ങണമെന്ന് ഉടമ പറഞ്ഞപ്പോൾ തനിക്ക് ചമ്മന്തി തരണമെന്ന നിലപാടിൽ കസ്റ്റമറും ഉറച്ചു നിന്നതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് മാറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊറോട്ടയ്ക്കൊപ്പം ചമ്മന്തി ആവശ്യപ്പെട്ടതിന് ഹോട്ടൽ ഉടമ മർദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
News18
News18
advertisement

കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിനാണ് മർദനമേറ്റത്. ആശിഷും കുടുംബവും ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട വാങ്ങി ഒപ്പം ചമ്മന്തി കൂടി ആവശ്യപ്പെട്ടതാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Also Read- തിരുവനന്തപുരത്ത് ലഹരിക്കടിമയായ 19കാരൻ ഉമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

പൊറോട്ടക്ക് കറി കൂടി വാങ്ങണമെന്ന് ഉടമ പറഞ്ഞപ്പോൾ തനിക്ക് ചമ്മന്തി തരണമെന്ന നിലപാടിൽ ആശിഷും ഉറച്ചു നിന്നതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് മാറി. ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ, അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭക്ഷണം കഴിക്കാനെത്തിയ റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തിന് പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും കിളിമാനൂർ പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊറോട്ടയ്ക്കൊപ്പം കറി വാങ്ങാതെ ചമ്മന്തി മതിയെന്ന് പറഞ്ഞയാൾക്ക് ഹോട്ടലുടമയുടെ വക പൊതിരെ തല്ല്!
Open in App
Home
Video
Impact Shorts
Web Stories