തിരുവനന്തപുരത്ത് ലഹരിക്കടിമയായ 19കാരൻ ഉമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഉമ്മയെ ആക്രമിച്ചശേഷം യുവാവ് വീട് അടിച്ചു തകർത്ത് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്
തിരുവനന്തപുരം വിതുരയിൽ ഉമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസ് (19) ആണ് അറസ്റ്റിലായത്. 46കാരിയായ ഉമ്മയുടെ കഴുത്തിന് കുത്തിപിടിച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം ഉമ്മയെ മുഖത്തടിച്ച ശേഷം പിടിച്ചു തള്ളിയിട്ടു.
പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് ഇടയ്ക്കിടയ്ക്ക് കയറിയിരുന്നു. ഇത് മാതാവ് വിലക്കി. ഇതോടെ പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയുമായിരുന്നു.
ഉമ്മയെ ആക്രമിച്ചശേഷം യുവാവ് വീട് അടിച്ചു തകർത്ത് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ മാതാവ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ വിവരമറിയിച്ചതിനെതുടര്‍ന്നെത്തിയ വിതുര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
വിതുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു ലഹരി കേസുകളിലെ പ്രതിയാണ് ഫയാസെന്നും പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 28, 2025 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ലഹരിക്കടിമയായ 19കാരൻ ഉമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു