തൃക്കുന്നപ്പുഴ സ്വദേശി സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യ അനീഷയുമാണ് കൊല്ലത്തു നിന്നും പിടിയിലായത്. കേസിൽ പ്രദേശത്തെ പള്ളി ജീവനക്കാരൻ അബൂബക്കർ ഇന്നലെ കസ്റ്റഡിയിലായിരുന്നു. മരിച്ച സ്ത്രീയും അബൂബക്കറും ഒരുമിച്ച് അവരുടെ വീട്ടിലിരിക്കെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സ്ത്രീ കട്ടിലിലേക്ക് കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് അബൂബക്കർ പറയുന്നത്.
അബദ്ധം സംഭവിച്ചുവെന്നും മരണപ്പെട്ടുവെന്നും അബൂബക്കർ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. അബൂബക്കർ പോയ ശേഷം വീട്ടിൽ എത്തിയവരാണ് പിന്നീട് കസ്റ്റഡിയിൽ ആയവർ. പിടിയിലായവർ മുമ്പ് സ്ത്രീയുടെ അയൽവാസികൾ ആയിരുന്നു. അവർക്ക് വയോധികയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കഴുത്തിൽ ഷാൾ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തിയിരുന്നു.
advertisement