എതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും വീടിന് സമീപത്ത് ഉത്സവത്തിന് പോയ സമയം അടുത്ത ബന്ധുകൂടിയായ പ്രതി പെൺകുട്ടിയെ സമീപത്തെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
BEST PERFORMING STORIES: ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും [PHOTO]കൊറോണ വൈറസിനെ തുരത്താൻ ഹോമം വേണമെന്ന് വ്യാസ പരമാത്മ മഠം [NEWS]വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 'കോവിഡ്'; പൊലീസിന്റെ 'ക്വാറന്റൈൻ' ഭീഷണിയിൽ രോഗമില്ലെന്ന് സമ്മതിച്ച് യുവാവ് [NEWS]
advertisement
മാർച്ച് 11 മുതൽ കാണാതായ പെൺക്കുട്ടിയെ മാർച്ച് 14 നാണ് വീടിന് സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാതായതിന് ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം തിരച്ചിൽ നടത്താൻ പ്രതിയും ഉണ്ടായിരുന്നു. എന്നാൽ സംശയത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
