നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 'കോവിഡ്'; പൊലീസിന്റെ 'ക്വാറന്റൈൻ' ഭീഷണിയിൽ രോഗമില്ലെന്ന് സമ്മതിച്ച് യുവാവ്

  വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 'കോവിഡ്'; പൊലീസിന്റെ 'ക്വാറന്റൈൻ' ഭീഷണിയിൽ രോഗമില്ലെന്ന് സമ്മതിച്ച് യുവാവ്

  അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ബൈക്ക് നിർത്താത്തതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

  കൊറോണ വൈറസ്

  കൊറോണ വൈറസ്

  • Share this:
   കൊല്ലം: വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ 'കേവിഡ്' ബാധയുണ്ടെന്ന് പറഞ്ഞ യുവാവിനെ കുടുക്കി പൊലീസ്. കൊല്ലം ചിന്നക്കടയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി ബൈക്കിലെത്തിയ യുവാവ്, തനിക്ക് കോവിഡ‍് ആണെന്ന് ആംഗ്യം കാട്ടി രക്ഷപ്പെട്ടു.

   എന്നാൽ വെട്ടിച്ചു കടന്ന വിരുതന്റെ ആർ.സി ട്രാക്ക് ചെയ്ത പൊലീസ് അയാളുടെ വിലാസവും ഫോൺ നമ്പറും കണ്ടെത്തി. പിന്നാലെ  മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന്റെ  മൊബൈൽ ഫോണിലേക്ക് ട്രാഫിക് എസ്ഐ എ.പ്രദീപിന്റെ വിളിയെത്തി.‘കൊറോണ കാലമല്ലേ’ എന്നായിരുന്നു മറുചോദ്യം.
   You may also like:'COVID19 LIVE Updates;COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
   [PHOTO]
   കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ? [NEWS]'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്
   [NEWS]


   തനിക്ക് പനിയാണെന്നും ഡോക്ടർ 14 ദിവസം വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നുംയുവാവ് പറഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് അറിയിച്ചു.

   ഇതോടെ ‘വേണ്ട സാറെ ഞാൻ സ്റ്റേഷനില്‍ വരാ’മെന്നായി യുവാവ്. ഉടൻ ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.

   അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ബൈക്ക് നിർത്താത്തതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഏതായാലും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}