TRENDING:

ഹണിമൂണ്‍ സ്ഥലത്തെ ചൊല്ലി തര്‍ക്കം; അമ്മായിയച്ഛന്‍ മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

Last Updated:

മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ 29കാരനായ മരുമകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹണിമൂണ്‍ പോകേണ്ട സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമ്മായിയച്ഛന്‍ മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യപിതാവിന്റെ ആസിഡ് ആക്രമണത്തില്‍ 29കാരനായ മരുമകന് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മരുമകനായ ഇബാദ് അതീക് ഫാല്‍കെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ജാകി ഗുലാം മുര്‍താസ ഖോട്ടാല്‍ ഒളിവിലാണെന്ന് ബസാര്‍പേത്ത് പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്ആര്‍ ഗൗഡ് പറഞ്ഞു.

അടുത്തിടെയാണ് ഫാല്‍കെ ഖോട്ടാലിന്റെ മകളെ വിവാഹം കഴിച്ചത്. ഹണിമൂണിനായി കശ്മീരിലേക്ക് പോകണമെന്നായിരുന്നു ഫാല്‍കെയുടെ ആഗ്രഹം. എന്നാല്‍ വിദേശത്തുള്ള ഏതെങ്കിലും മതപരമായ സ്ഥലത്തേക്ക് ഹണിമൂണ്‍ പോയാല്‍ മതിയെന്ന് ഖോട്ടാല്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ബുധനാഴ്ച രാത്രിയോടെ വീട്ടിലേക്ക് മടങ്ങിയ ഫാല്‍കെ തന്റെ കാര്‍ റോഡിനടുത്ത് പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. ഫാല്‍കെയുടെ വരവും കാത്ത് തൊട്ടടുത്തൊരു കാറില്‍ ഖോട്ടാല്‍ ഇരിക്കുകയായിരുന്നു. ഫാല്‍കെ കാറില്‍ നിന്നിറങ്ങുന്നത് കണ്ട ഖോട്ടാല്‍ അയാളുടെ അടുത്തേക്ക് ഓടിയെത്തി ആസിഡ് ഒഴിച്ചു. ഫാല്‍കെയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.

advertisement

'' ഫാല്‍കെയും മകളും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഖോട്ടാല്‍ ആഗ്രഹിച്ചിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഖോട്ടാലിനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്,'' പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ഖോട്ടാലിനെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 124-1 പ്രകാരം കേസെടുത്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹണിമൂണ്‍ സ്ഥലത്തെ ചൊല്ലി തര്‍ക്കം; അമ്മായിയച്ഛന്‍ മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
Open in App
Home
Video
Impact Shorts
Web Stories