Onam Bumper | ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ സ്വദേശി
കൊല്ലപ്പെട്ട ദേവദാസ് ഓണം ബമ്പര്‍ ടിക്കറ്റെടുത്ത് അജിത്തിനെ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിന് മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ ഇരുവരും തമ്മില്‍ തർക്കമായി. വാക്കേറ്റത്തിനിടെ അജിത്ത് ദേവദാസിന്റെ കയ്യിൽ വെട്ടി. തുടര്‍ന്ന് രക്തംവാർന്ന് ദേവദാസ് മരിക്കുകയായിരുന്നു. സംഭവ സമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
advertisement
ദേവദാസിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം അജിത് തടഞ്ഞെന്നാണ് വിവരം. പിന്നാലെ പോലീസ് സ്ഥലത്തെത്തി ദേവദാസിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Location :
Kollam,Kollam,Kerala
First Published :
September 20, 2023 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓണം ബമ്പറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ചു