Onam Bumper 'ഒരൊറ്റ അക്കം മാറിയിരുന്നെങ്കിൽ'; ഒന്നാം സമ്മാനം 25 കോടി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ കദനകഥ
- Published by:Arun krishna
- news18-malayalam
Last Updated:
ഒരൊറ്റ അക്കത്തിന് ഒന്നാം സമ്മാനമായ 25 കോടി കണ്‍മുന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോയതിന്‍റെ നിരാശയിലാണ് ന്യൂസ് 18 കേരളം തിരുവനന്തപുരം ബ്യൂറോയിലെ മാധ്യമ പ്രവര്‍ത്തകര്‍.
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ ഭാഗ്യശാലിയെ തിരയുകയാണ് കേരളം. പാലക്കാട് വാളയാർ ഡാം റോഡിലെ ബാവ ഏജൻസിയിലാണ് ഒന്നാംസമ്മാനം നേടിയ TE 230662 എന്ന ടിക്കറ്റ് വിറ്റത്. പാലക്കാട് വാളയാർ ഡാം റോഡിലെ ബാവ ഏജൻസിയിലാണ് ടിക്കറ്റ് വിറ്റത്. കോഴിക്കോട്ടെ ഏജൻസിയാണ് ലോട്ടറി പാലക്കാട്ടേക്ക് അയച്ചത്. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിര്‍ഭാഗ്യം മൂലം സമ്മാനം ലഭിക്കാതെ പോയ ലക്ഷകണക്കിന് ആളുകളും ഉണ്ട്.
അതില്‍ ഒരൊറ്റ അക്കത്തിന് ഒന്നാം സമ്മാനമായ 25 കോടി കണ്‍മുന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോയതിന്‍റെ നിരാശയിലാണ് ന്യൂസ് 18 കേരളം തിരുവനന്തപുരം ബ്യൂറോയിലെ മാധ്യമ പ്രവര്‍ത്തകര്‍. ബ്യൂറോ അംഗങ്ങള്‍ ഒരുമിച്ച് ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിന്‍റെ നമ്പര്‍ TE 430662 ആയിരുന്നു. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുമായി ഒരൊറ്റ അക്കത്തിന്‍റെ വ്യത്യാസം മാത്രം.
advertisement
ബ്യൂറോയിലെ പത്തോളം പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ലോട്ടറി ഫലപ്രഖ്യാപനം ലൈവായി റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഒന്നാം സമ്മാനം തലനാരിഴയ്ക്ക് നഷ്ടപ്പെട്ടത്തിന്‍റെ നിരാശ മാധ്യമപ്രവര്‍ത്തകരിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 20, 2023 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam Bumper 'ഒരൊറ്റ അക്കം മാറിയിരുന്നെങ്കിൽ'; ഒന്നാം സമ്മാനം 25 കോടി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ കദനകഥ