Onam Bumper | ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ സ്വദേശി

Last Updated:

സമ്മാനം നേടിയ ടിക്കറ്റുകള്‍ ഉള്‍പ്പെടെ 10 ടിക്കറ്റുകള്‍ ഇയാള്‍ വാങ്ങിയിരുന്നതായി വാളയാറിലെ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു. 

കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ TE 230662 ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍. സമ്മാനം നേടിയ ടിക്കറ്റുകള്‍ ഉള്‍പ്പെടെ 10 ടിക്കറ്റുകള്‍ ഇയാള്‍ വാങ്ങിയിരുന്നതായി വാളയാറിലെ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു.
തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക് 1 കോടി വീതം രണ്ടാം സമ്മാനമായി ലഭിക്കും.
advertisement
റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നടത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു.ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
advertisement
ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിരുന്നു. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam Bumper | ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ സ്വദേശി
Next Article
advertisement
ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; നില ഗുരുതരം
ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; നില ഗുരുതരം
  • ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് കുത്തേറ്റു ഗുരുതരാവസ്ഥയിൽ.

  • കുത്തേറ്റ ശേഷം വീട്ടിൽ അഭയം തേടിയ ഐറിസ് സ്സാൾസറിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

  • ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, കുടുംബപ്രശ്നങ്ങൾ അക്രമത്തിലേക്ക് നയിച്ചോ എന്ന് സംശയിക്കുന്നു.

View All
advertisement