കുട്ടിയെ കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി മരുന്നു കലക്കി നൽകി. തുടർന്നു പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴും പേരും ചേർന്നു കൂട്ടബലാത്സഗത്തിനിരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ചുമുറിവേൽപ്പിച്ച നിലയിലായിരുന്നു.
Also Read- വിവാഹാഭ്യര്‍ഥനയുമായി എത്തിയ യുവാവ് അനിയത്തിയെ വിവാഹം കഴിച്ചുകൊടുക്കാനാവശ്യപ്പെട്ട് പിതാവിനെ മർദിച്ചു
advertisement
വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂർ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ കയ്യിൽനിന്നു പണവും ഇയാൾ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
