ഇടുക്കി: വിവാഹാഭ്യര്‍ഥനയുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടി വീട്ടിലില്ലെന്ന് പറഞ്ഞ പിതാവിനെ മര്‍ദിച്ചു. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയില്‍ യുവാവിനെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.
പെണ്ണുകാണാൻ കുറച്ചു ദിവസം മുൻപ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവാണ് അക്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഈസമയം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തുതരണമെന്ന് യുവാവ് നിര്‍ബന്ധംപിടിച്ചു.
Also read-പെൺസുഹൃത്തിനെച്ചൊല്ലി കൂട്ടുകാർ തമ്മില്‍തല്ലി; പെൺകുട്ടിക്കും മർദനം; ബൈക്ക് അടിച്ചുതകർത്തു
വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും അനുജത്തിയെ വിവാഹം കഴിച്ച് നല്കണമെന്നുമായി യുവാവിന്റെ ആവശ്യം. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കിയെന്നും ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.