TRENDING:

ടെലിഗ്രാം ലിങ്ക് വന്നു; വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാൻ ശ്രമിച്ച വീട്ടമ്മയുടെ 10 ലക്ഷം രൂപ പോയി

Last Updated:

വാട്സാപ്പ് വഴിയും, ടെലിഗ്രാം വഴിയും വീട്ടമ്മയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വീട്ടിലിരുന്ന് ഓൺലൈനായി ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ധാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.  മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് റഷാദാണ്(23) പാലക്കാട് സൈബർ പൊലീസിന്റെ പിടിയിലായത്. ഓൺലൈനായി വീട്ടിലിരുന്ന് പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ധാനം ചെയ്ത് ഷോർണൂർ സ്വദേശിനിയി നിന്ന്  10,01,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. വാട്സാപ്പ് വഴിയും, ടെലിഗ്രാം വഴിയും വീട്ടമ്മയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. 2024 ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. വീട്ടിലിരുന്ന് ഓൺലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ധാനം

advertisement

വീട്ടമ്മ തട്ടിപ്പ് സംഘം നൽകിയ ടെലിഗ്രാം ലിങ്കിൽ കയറി പാർട് ടൈം ജോലി ചെയ്യുകയും അവരുടെ ബാങ്ക് അക്കൈണ്ടിൽ ചെറിയ തുകകൾ നിക്ഷേപിക്കുകയും ചെയ്തു. ചെറിയ ലാഭം തിരികെ നൽകി വീട്ടമ്മയുടെ വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുക നിക്ഷേപിപ്പിക്കുകയും ശേഷം മുഴുവൻ തുകയും തട്ടിപ്പ് സംഘം കൈക്കലാക്കുകയുമായിരുന്നു.

കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടമ്മ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫ‍‍‌ർ ചെയ്തതായി കണ്ടെത്തി. തുട‍‌‍‍‌‌‍ർന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. ഹരിയാന, ക‌ർണ്ണാടക, തെലങ്കാന, ഒഡീഷ, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 10 പരാതികൾ കൂടി  പ്രതിയുടെ പേരിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

advertisement

Summery: The accused who duped a housewife of Rs 10 lakh by promising to earn money by working online from home has been arrested. The money was duped from a native of Shoranur by promising to earn money by working part-time online from home. The fraud was committed through WhatsApp and Telegram with the housewife.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെലിഗ്രാം ലിങ്ക് വന്നു; വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാൻ ശ്രമിച്ച വീട്ടമ്മയുടെ 10 ലക്ഷം രൂപ പോയി
Open in App
Home
Video
Impact Shorts
Web Stories