TRENDING:

സാമൂഹികമാധ്യമം വഴി വിവാഹിതരായ യുവതികളെ ആകർഷിക്കും; POCSO കേസിൽ പ്രതിയായ DYFI നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും

Last Updated:

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉൾപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് കോൺസ്റ്റബിൾ‌ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നതായി പൊലീസ്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉൾപ്പെട്ടത്.
advertisement

വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പൊലീസിൽ നിയമനം ലഭിക്കാതിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻ‍ഡിലാണ്. ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്.

Also Read-പതിനാറുകാരിയെ പീഡിപ്പിച്ചതിന് DYFI നേതാവ് ഉൾപ്പെടെ 8 പേർ പിടിയിൽ; ഫോണിൽ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകൾ

ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റായിരുന്ന ജിനേഷ് ജയന്‍ യുവതികളെ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ജിനേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ ആരും പരാതി നല്‍കിയിട്ടില്ല.

advertisement

Also Read-പുറത്തറിഞ്ഞാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അവന്റെ അച്ഛൻ പറഞ്ഞ് ആറു വർഷത്തിനു ശേഷം ഡിസംബറിൽ അവൻ അറസ്റ്റിൽ

പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ലഹരി ഇടപാട് അന്വേഷണത്തിന്‍റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സാമൂഹികമാധ്യമം വഴി വിവാഹിതരായ യുവതികളെ ആകർഷിക്കും; POCSO കേസിൽ പ്രതിയായ DYFI നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും
Open in App
Home
Video
Impact Shorts
Web Stories