TRENDING:

വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ

Last Updated:

പത്തുവയസുകാരനായ ഒരു കുട്ടിയെ ഷർ, പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്‍റെ തുടർച്ചയായ പീഡന കഥകൾ പുറത്തുവരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ.  പാകിസ്താൻ സിന്ദ് പ്രവിശ്യയിൽ ഉള്‍പ്പെട്ട ഖരിപ്പുർ സ്വദേശിയായ സാരംഗ് ഷർ എന്ന റിട്ടയേർഡ് അധ്യാപകനാണ് അറസ്റ്റിലായത്. ഇയാളുടെ അടുക്കൽ ട്യൂഷനായി എത്തിയിരുന്ന പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥികളായിരുന്നു ഇരകൾ. പത്തുവയസുകാരനായ ഒരു കുട്ടിയെ ഷർ, പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്‍റെ തുടർച്ചയായ പീഡന കഥകൾ പുറത്തുവരുന്നത്.
advertisement

TRENDING:Shocking | '30 വർഷത്തിനിടെ കുട്ടികളെ ഉൾപ്പടെ 40 തവണ ലൈംഗികമായി ഉപദ്രവിച്ചു'; സുവിശേഷ പ്രാസംഗികനായി മാറിയ ചാനൽ അവതാരകന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ[NEWS]Viral Video | ലൈവിൽ വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ പല്ല് പോയി![NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]

advertisement

ഉടൻ തന്നെ സംഭവത്തിൽ ഇടപെട്ട പൊലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു.അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ തന്നെ വ്യാപകമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഒഴിഞ്ഞു കിടക്കുന്ന ഒരു സ്ഥലത്തെത്തിച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്നത്. മാതാപിതാക്കള്‍ നൽകിയ പരാതി അനുസരിച്ച് ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗവൺമെന്‍റെ് സ്കൂളിലെ അധ്യാപകനായിരുന്ന സാരംഗ് ഷർ ഈ അടുത്തിടെയാണ് വിരമിക്കുന്നത്. പീഡനസംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ രാജ്യത്ത് വർധിച്ച് വരുന്ന ബാലപീഡനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ യാതൊരു ദയവുമില്ലാത്ത ശിക്ഷാ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാംപെയ്നുകളും സജീവമായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories