TRENDING:

Pathanamthitta Murder| പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അയൽക്കാർ അറിഞ്ഞത് കത്ത് വഴി; സഹായി കസ്റ്റഡിയിൽ

Last Updated:

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല നടക്കുമ്പോൾ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല നടക്കുമ്പോൾ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
advertisement

Also Read- പത്തനംതിട്ട പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; അന്വേഷണത്തിന് പുതിയ സംഘം

അയൽക്കാർ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതിൽ ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്.

advertisement

Also Read- കുട്ടികളെ പ്രലോഭിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത മദ്രസ അധ്യാപകൻ പിടിയിൽ

കഴിഞ്ഞ നാല് വര്‍ഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമിയുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയില്‍സ്വാമി തനിച്ചാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന.

മൂന്ന് മക്കളാണ് ജാനകിക്കുള്ളത്. ഇവര്‍ വിശാഖപട്ടണത്തും മറ്റുമായാണ് താമസിക്കുന്നത്. മക്കള്‍ അടുത്തില്ലാത്തതിനാലാണ് അമ്മയ്ക്ക് വേണ്ടി സഹായികളെ ഏര്‍പ്പാടാക്കിയത്.

advertisement

Also Read- ആദ്യം മാപ്പപേക്ഷ, പിന്നീട് ഭീഷണിയും; ആംബുലന്‍സ് പീഡനത്തിന്ശേഷം പ്രതി പെൺകുട്ടിയോട് പറഞ്ഞത്

അതേസമയം, മയിൽസ്വാമി മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് വീട്ടിലെ മറ്റൊരു സഹായിയായ ഭൂപതി വെളിപ്പെടുത്തി. മാനസിക പ്രശ്നങ്ങളുണ്ടായ ഇയാളെ നേരത്തെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. നേരത്തെ വിഷം കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ വിഷം കുടിച്ച് കിടന്ന ഇയാളെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനായതെന്നും ഭൂപതി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ താൻ വീട്ടിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടിൽ എത്തുകയായിരുന്നു. വാതിലിൽ തട്ടിയപ്പോൾ മയിൽസ്വാമി വന്നു വാതിൽ തുറന്നു. അമ്മയെന്തേ എന്നു ചോദിച്ചപ്പോൾ മുറിയിൽ ഉണ്ടെന്നായിരുന്നു മറുപടി. മുറിയിൽ ചെന്നു നോക്കിയപ്പോൾ ജാനകിയമ്മയെ കഴുത്തറുത്ത നിലയിൽ കാണുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Pathanamthitta Murder| പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അയൽക്കാർ അറിഞ്ഞത് കത്ത് വഴി; സഹായി കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories