advertisement

പത്തനംതിട്ട പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; അന്വേഷണത്തിന് പുതിയ സംഘം

Last Updated:

വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും ജില്ലാ പോലീസ് മേധാവി

കോന്നി: പോപ്പുലര്‍ ഫൈനാന്‍സുമായി ബന്ധപ്പെട്ടു കോന്നി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ ഇതുമായി ചേര്‍ക്കും. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തേണ്ടതാണ്.
നിലവില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍, എ.എസ്.ഐമാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ന് കേസ് എടുത്തതായും അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
advertisement
അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, അടൂര്‍ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.സി.പി.ഒ വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ സംഘം കേസുകള്‍ അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ട പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; അന്വേഷണത്തിന് പുതിയ സംഘം
Next Article
advertisement
'ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിധിയിൽ അസാധാരണത്വം' നിയമമന്ത്രി രാജീവ്
'ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിധിയിൽ അസാധാരണത്വം' നിയമമന്ത്രി രാജീവ്
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിധിയിൽ അസാധാരണത്വമുണ്ടെന്ന് മന്ത്രി

  • ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ കേസിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ നീക്കം ചെയ്യാൻ തീരുമാനം

  • പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പി. രാജീവ്

View All
advertisement