TRENDING:

ഹോൺ അടിച്ചതിൽ പ്രകോപിതരായി കാറിൽ സഞ്ചരിച്ച കുടുംബത്തിന് മർദനം; അന്വേഷിച്ചെത്തിയ പോലീസിന് നേരേ കയ്യേറ്റം

Last Updated:

കാർ റിവേഴ്സ് ഓടിച്ചു വരുന്നത് കണ്ട് ഹോൺ അടിച്ചതിൽ പ്രകോപിതരായാണ് സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ മർദിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ മർദിക്കുകയും ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൂടൽ കലഞ്ഞൂർ കൊടുംതറ രാജീവ് ഭവനിൽ ജനാർദ്ദനന്റെ മകൻ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം.
advertisement

പ്രതികൾ സഞ്ചരിച്ച കാർ റിവേഴ്സ് ഓടിച്ചു വരുന്നത് കണ്ട് ഹോൺ അടിച്ചതിൽ പ്രകോപിതരായാണ് സംഘം സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ മർദിച്ചത്. കാർ തട‌ഞ്ഞു നിർത്തിയായിരുന്നു മർദനം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.

Also Read- പതിനഞ്ചുകാരി അമ്മയായി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ

മിനായായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതികളുടെ കാർ പിന്നോട്ട് എടുക്കുന്നത് കണ്ട് മിനി ഹോൺ അടിച്ചതോടെ ഇവർ പ്രകോപിതരാകുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങി മിനിയേയും കുടുംബത്തേയും പിടിച്ചിറക്കി മർദ്ദിക്കുകയും, മിനിയെ കയ്യേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച മിനിയുടെ കൈ പിടിച്ച് തിരിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു.

advertisement

Also Read- യുവതിയടക്കമുള്ള കഞ്ചാവ് വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി

രണ്ടാം പ്രതി സബി മിനിയുടെ മകൻ അനു ജോർജ്ജിന്റെ മുഖത്തും നെഞ്ചത്തും കൈചുരുട്ടി ഇടിക്കുകയും, ഓടാൻ ശ്രമിച്ചപ്പോൾ കല്ലെടുത്ത് എറിയുകയും ചെയ്തു. ഈ സമയത്താണ് മൂന്നാം പ്രതി അലൻ സാബു ബൈക്കിൽ സ്ഥലത്തെത്തിയത്. ഇയാളും കുടുംബത്തെ മർദിച്ചു.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കൂടൽ പോലീസ് സംഘത്തെയും പ്രതികൾ കയ്യേറ്റം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടുതൽ പൊലീസ് എത്തി വളരെ സാഹസപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇയാൾ പോലീസ് വാഹനത്തിനുള്ളിലും സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോൺ അടിച്ചതിൽ പ്രകോപിതരായി കാറിൽ സഞ്ചരിച്ച കുടുംബത്തിന് മർദനം; അന്വേഷിച്ചെത്തിയ പോലീസിന് നേരേ കയ്യേറ്റം
Open in App
Home
Video
Impact Shorts
Web Stories