ഇന്ന് ഉച്ചയ്ക്ക് 4മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയിൽ കുട്ടി കയറിയതിന് പിന്നാലെ കുറച്ചു സമയത്തിന് ശേഷം റോഡിൽ നിന്ന യുവാവ് മതിൽ ചാടി വീട്ടിൽ കയറിയെന്ന് പെണ്‍കുട്ടിയുടെ അമ്മ രഞ്ജിനി പറഞ്ഞു. യുവാവിന്‍റെതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടർന്ന് മെഡിക്കൽ സ്റ്റോർ നടത്തുന്ന ഭര്‍ത്താവ് ജയകുമാറിനെ വിവരം അറിയിക്കുകയായിരുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്.
Also Read:-ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ ട്രാൻസ്ജെൻഡർ തല്ലിക്കൊന്നു
advertisement
യുവാവിന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നു, തന്റെ ഭർത്താവിനെ വെട്ടാൻ ശ്രമിച്ചപ്പോളാണ് ഭർത്താവ് തിരിച്ച് ആക്രമിച്ചതെന്നും പെണ്കുട്ടിയുടെ അമ്മ പറയുന്നു.
വിവരമറിഞ്ഞ് വീട്ടിലെത്തിയ ജയകുമാറും യുവാവും തമ്മിൽ ബലപ്രയോഗം നടന്നു. വീട്ടിലെ വെട്ടുകത്തി എടുത്താണ് ജയകുമാർ യുവാവിനെ വെട്ടിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൈയ്യിലും മുതുകിലും ആഴത്തിൽ പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയകുമാറിനെയും മകളെയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ മൊഴി കൂടി എടുത്തശേഷം മാത്രമേ വിശദമായി വിവരങ്ങൾ നൽകാൻ കഴിയുള്ളൂ എന്ന് പോലീസ് അറിയിച്ചു.