ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ ട്രാൻസ്ജെൻഡർ തല്ലിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ യുവാവ് തയാറായില്ല. ഇത് തർക്കത്തിലേക്ക് വഴിവെച്ചു.
ചെന്നൈ: ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാതിരുന്ന യുവാവിനെ ട്രന്‍സ്ജെൻഡർ തല്ലി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിൽ ഈ മാസം ആറിനായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരൻ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35 കാരിയായ വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിൽ താമസിക്കുന്ന വൈഷ്ണവി രോഗിയായ അമ്മയെ കാണാനാണ് തമിഴ്നാട്ടിൽ എത്തിയത്. ചികിത്സയ്ക്ക് പണം തികയാതെ വന്നതോടെയാണ് ഇവർ ലൈംഗിക തൊഴിലിന് ഇറങ്ങിയത്. എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ യുവാവ് തയാറായില്ല. ഇത് തർക്കത്തിലേക്ക് വഴിവെച്ചു.
തർക്കത്തിനൊടുവില്‍ കയ്യിൽ കിട്ടിയ മരകഷ്ണം എടുത്ത് യുവാവിന്റെ തലയിൽ അടിക്കുകയായിരുന്നു വൈഷ്ണവി. അടിയേറ്റ ഉടൻ തന്നെ യുവാവ് മരിച്ചു. കൊലയ്ക്കു ശേഷം ബെംഗളൂരുവിലേക്ക് കടന്ന വൈഷ്ണവിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരന്നു,
Location :
First Published :
September 23, 2022 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ ട്രാൻസ്ജെൻഡർ തല്ലിക്കൊന്നു