Also Read- പർദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
അച്ഛനും മകനും തമ്മിൽ കഴിഞ്ഞ രാത്രി വീട്ടിനുള്ളിൽ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ അമ്മ മിനിമോൾ പൊലീസിനോട് പറഞ്ഞു. വീടിന്റെ ചവിട്ടുപടിയിൽ വീണതിനെ തുടർന്ന് കാലിന് പരിക്കേറ്റ് പ്ലാസ്റ്റർ ഇട്ട് മിനിമോൾ കിടപ്പിലാണ്.
Also Read- വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ
advertisement
രാവിലെ ഏഴരയായിട്ടും ഭർത്താവു എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നു ബഹളം വച്ച് അയൽവാസികളെ വരുത്തുകയായിരുന്നു.
ഈ മാസം 28ന് നിഖിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു. നഗരത്തിലെ ഒരു കേബിൾ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖിൽ.
നോർത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.