TRENDING:

അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: പിതാവ് ഓടയിൽ വീണ് മരിച്ചു

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്.
advertisement

Also read-ഓംലറ്റ് അല്പം വൈകുമെന്ന് കടയുടമ; കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരയോടെ മരണപ്പെടുകയായിരുന്നു. മക്കളായ ഹരി, കൃഷ്ണ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: പിതാവ് ഓടയിൽ വീണ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories