ഓംലറ്റ് അല്പം വൈകുമെന്ന് കടയുടമ; കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

Last Updated:

അഞ്ചംഗ സംഘമാണ് കട അടിച്ചു തകർത്തത്

കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. അഞ്ചംഗ സംഘമാണ് കട അടിച്ചു തകർത്തത്. മാർക്കറ്റിന് സമീപമുള്ള കടയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂർവഞ്ചി സൗത്ത് സ്വദേശികളുമായ  അരുൺ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിൻ്റെ കടയിലായിരുന്നു ആക്രമണം. അക്രമി സംഘത്തിലെ പ്രസാദ് എന്നയാൾ പിടിയിലായി. ഭക്ഷണം കഴിക്കാൻ എത്തിയവരെയും അക്രമി സംഘം മർദിച്ചു.
സഹോദരങ്ങൾ ഓംലെറ്റ് ഓർഡർ ചെയ്തു. കിട്ടാൻ വൈകുമെന്ന് കടക്കാരൻ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകർക്കുകയും ആക്രമിക്കുകയുമായിരുന്നു. കോൺക്രീറ്റ് കട്ടകൾ കൊണ്ടും ഇരുമ്പു വടികൊണ്ടുമായിരുന്നു മർദ്ദനം. പരിക്കേറ്റവർ ചികിൽസയിലാണ്. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാലുപേർ ഒളിവിലാണ്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓംലറ്റ് അല്പം വൈകുമെന്ന് കടയുടമ; കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

  • മുൻകൂർ ജാമ്യം തള്ളിയ സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്ന് രാഹുൽ ഹൈക്കോടതിയിൽ.

  • അഡ്വ എസ്. രാജീവ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകും.

View All
advertisement