മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവിയായ സിബി മലയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സമെന്റ് ചോദ്യം ചെയ്തത്. എംബിബിഎസ് ഉള്‍പ്പെടെ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി പത്തുകോടിയോളം രൂപ തട്ടിപ്പ് നടത്തിയതിന് വിവിധയിടങ്ങളില്‍ സിബിക്കെതിരെ കേസുണ്ട്.
Also Read- രാജ്യസഭ സീറ്റ് വെച്ച് പാലായിൽ ഒത്തുതീർപ്പിനില്ലെന്ന് ജോസ് കെ. മാണിയോട് മാണി സി. കാപ്പൻ
advertisement
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നരഗസഭാ ചെയര്‍മാനായിരിക്കെ നിരവധി പരിപാടികള്‍ക്ക് സിബി വന്‍തുക സ്പോണ്‍സര്‍ നല്‍കിയിരുന്നു. ഇതില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ നീണ്ടു. സിബി നല്‍കിയ സ്പോണ്‍സര്‍ഷിപ്പിന്റെ കണക്കുകളാണ് ഇ.ഡി ചോദിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
Also Read- 'കള്ളനോടാ കളി'; പിടിക്കാൻ വെച്ച സിസിടിവിയുടെ ഹാർഡ് ഡിസ്ക് അടക്കം അടിച്ചു മാറ്റി
മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സിബി തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ചക്ക ചിഹ്നത്തില്‍ വയനാട്ടില്‍ നിന്ന് സിബി മത്സരിച്ചിരുന്നു.