'കാലങ്ങളായി പൊരുതി നേടിയതാണ്' രാജ്യസഭ സീറ്റ്‌ വെച്ച് പാലായിൽ ഒത്തുതീർപ്പിനില്ലെന്ന് ജോസ് കെ. മാണിയോട് മാണി സി. കാപ്പൻ

മാണി സി. കാപ്പൻ ന്യൂസ് 18 നോട്

News18 Malayalam | news18-malayalam
Updated: October 1, 2020, 9:55 AM IST
'കാലങ്ങളായി പൊരുതി നേടിയതാണ്' രാജ്യസഭ സീറ്റ്‌ വെച്ച് പാലായിൽ ഒത്തുതീർപ്പിനില്ലെന്ന് ജോസ് കെ. മാണിയോട് മാണി സി. കാപ്പൻ
മാണി സി. കാപ്പൻ
  • Share this:
എൽഡിഎഫിലേക്ക് വന്നാൽ പാലാ സീറ്റ് ലഭിക്കുമെന്നുള്ള ജോസ് കെ. മാണിയുടെ മോഹത്തിന് മങ്ങലേൽപ്പിച്ച് നിലവിലെ പാലാ എം.എല്‍.എ. മാണി സി.കാപ്പൻ. 'മാണി സി. കാപ്പന് രാജ്യസഭ സീറ്റ് നൽകിയതിനു ശേഷം അങ്ങനെ പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കും' എന്ന തരത്തിൽ ഒരു ഉറപ്പ് ലഭിച്ചതായാണ് ജോസ് കെ. മാണി പക്ഷത്തെ നേതാക്കൾ രഹസ്യമായി പറഞ്ഞിടുന്നത്. ഇത് തള്ളിക്കൊണ്ടാണ് മാണി സി. കാപ്പൻ ന്യൂസ് 18 നോട് പ്രതികരിച്ചത്.

രാജ്യസഭാ സീറ്റ് വേണ്ടെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി, മാത്രമല്ല അങ്ങനെ ഒരു നിർദേശവും വന്നിട്ടില്ല. എൽ.ഡി.എഫ്. ഇക്കാര്യത്തിൽ തന്നോട് ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നും മാണി സി. കാപ്പൻ പറഞ്ഞു . പാലാ സീറ്റ് കണ്ട് ആരും മോഹിക്കേണ്ട. എൻസിപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ കുട്ടനാടും നൽകില്ല. എന്നാൽ ജോസ് കെ. മാണിയെ സർവാത്മനാ മുന്നണിയിലേക് സ്വാഗതം ചെയ്യുന്നതായും മാണി സി കാപ്പൻ പറഞ്ഞു.നീക്കം മുൻനിർത്തി മാണി സി. കാപ്പൻ പവാറിനെ കണ്ടു

ജോസിനെ എൽ.ഡി.എഫിൽ എത്തിക്കാനുള്ള നീക്കം സി.പി.എം. സജീവമാക്കിക്കഴിഞ്ഞു. ഇതിനിടെയാണ് മാണി സി. കാപ്പൻ ഉപാധി നീക്കങ്ങളും തള്ളി രംഗത്ത് വന്നത്. സ്വന്തം നിലപാട് അറിയിക്കാൻ എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവറിനെയും കഴിഞ്ഞ ദിവസം മാണി സി കാപ്പൻ കണ്ടു. സിറ്റിംഗ് സീറ്റുകൾ വിട്ടു നല്കാനാകില്ല എന്ന് അറിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും പവറിനെ കണ്ടതായി മാണി സി. കാപ്പൻ പറഞ്ഞു.

പാർട്ടിയിൽ ഇക്കാര്യത്തിൽ ഒരു നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി എൻ.സി.പി. മത്സരിക്കുന്ന സീറ്റാണ് പാലാ. കെ.എം. മാണി മരിച്ച ശേഷമുള്ള ഉപതെരഞ്ഞെടുപ്പിൽ (2019) ജോസ് വിഭാഗക്കാരനായ യു.ഡി.എഫ്. സ്ഥാനാർഥി ജോസ് ടോമിനെ അട്ടിമറിയിലൂടെ തോൽപ്പിച്ചാണ് മാണി സി. കാപ്പൻ എൽഡിഎഫിനുവേണ്ടി പാലാ പിടിച്ചത്.

ഇതിന് മുൻപ് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016) കെ.എം. മാണിയ്ക്ക് കടുത്ത മത്സരം നൽകുവാനും മാണി സി. കാപ്പന് സാധിച്ചിരുന്നു. പാലായിൽ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റതോടെ യുഡിഎഫിൽ നിന്നും ജോസ് കെ. മാണി അകന്നിരുന്നു. പി.ജെ. ജോസഫ്-ജോസ് കെ. മാണി തർക്കം കൂടാനും ഇത് കാരണമായി.

പിന്നീട് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നൽകാത്തതിനെ തുടർന്നാണ് ജോസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയത്. ഇതിനെ തുടർന്ന് ജോസ് എൽ.ഡി.എഫ്. പ്രവേശനത്തിന് നീക്കം ശക്തമാക്കുകയാരുന്നു. എൻ.സി.പി. ഉൾപ്പെടെയുള്ള കക്ഷികളുമായി ധാരണയാകാത്തതിനെ തുടർന്നാണ് ജോസ് കെ മാണിയുടെ എൽ.ഡി.എഫ്. പ്രവേശനം  വൈകുന്നത് എന്നാണ് സൂചന.

നിലവിൽ മാണി സി. കാപ്പനും. എ.കെ. ശശീന്ദ്രനുമാണ് എൻ.സി.പി.യുടെ എംഎല്‍എമാർ
Published by: user_57
First published: October 1, 2020, 9:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading