മധ്യപ്രദേശിൽ നിന്നുള്ള യുവതിയാണ് എംഎൽഎക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വ്യാജ ഉറപ്പ് നൽകി ഭീൽ, താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലെ നീമുച്ചിൽ ഒരു സാമൂഹിക ചടങ്ങിൽ പങ്കെടുക്കാനായി എംഎൽഎ എത്തിയിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
Also Read-'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്
തുടർന്ന് സൗഹൃദത്തിലാവുകയും പല അവസരങ്ങളിലും തമ്മിൽ കാണുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയത്. ഭാര്യയുമായി അസംതൃപ്ത ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്ന് എംഎൽഎ പറഞ്ഞിരുന്നതായും പരാതിയിൽ ആരോപിക്കുന്നു. ആവർത്തിച്ച് വിവാഹ അഭ്യർഥന നടത്തിയതോടെ കുടുംബത്തിന്‍റെ സമ്മതമുണ്ടെങ്കിൽ തയ്യാറാണെന്ന് നിബന്ധനയോടെ ആ അഭ്യർഥന സ്വീകരിച്ചു എന്നും ഇവർ അവകാശപ്പെടുന്നു.
advertisement
ഒരവസരത്തിൽ വിവാഹത്തിന് കുടുംബത്തിന്‍റെ സമ്മതം ലഭിച്ചു എന്നറിയിച്ചു കൊണ്ട് എംഎല്‍എ തന്നെ ഉദയ്പുരിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വച്ച് താന്‍ നിരസിച്ചിട്ടു കൂടി നിർബന്ധപൂർവം ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു എന്നാണ് ആരോപണം. വിവാഹത്തിനുള്ള എല്ലാ തടസങ്ങളും മാറി എന്ന് ഉറപ്പു നൽകിയ ശേഷമായിരുന്നു ഇതെന്നും യുവതി പറയുന്നു.
Also Read-കുഞ്ഞിനെ ഉപേക്ഷിച്ച് 26കാരി ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടി
ഇതിനു ശേഷം ഭീലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ എന്ന് അവകാശപ്പെട്ട ഒരു സ്ത്രീ ഫോണെടുക്കുകയും തന്‍റെ ഭർത്താവിൽ നിന്നും അകലം പാലിക്കണമെന്ന് പറയുകയും ചെയ്തു. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ ബലാത്സംഗക്കേസിൽ ആരോപണവിധേയനായ എംഎഎല്‍എയുടെ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരാഖണ്ഡിലെ ബിജെപി നിയമസഭാംഗം മഹേഷ് സിംഗ് നേഗിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഡെഹ്‌റാഡൂൺ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേഗിയുടെയും ഇരയുടെ മകളുടെയും രക്തസാമ്പിളുകൾ ശേഖരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ എസ് പി സിംഗ് ആണ് അറിയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 16 ന് ഒരു സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് സെപ്റ്റംബറിൽ എംഎൽഎക്കെതിരെ ഡെഹ്‌റാഡൂൺ പോലീസ് ബലാത്സംഗത്തിനും മറ്റ് ക്രിമിനൽ കുറ്റങ്ങളും ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ദ്വാരഹത് എംഎൽഎ തന്നെ ബലാത്സംഗം ചെയ്തുവെന്നും കുട്ടിയുമായുള്ള ബന്ധം കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.