Also Read- കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
ഡല്‍ഹി സ്വദേശിയായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. ഈ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകള്‍ (Dance with Son) ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ തന്റെ മകനോടൊപ്പം അശ്ലീല ചുവയുള്ള നൃത്തം ആണ് യുവതി നടത്തിയത്. കുഞ്ഞ് മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്.
Also Read- മാവോയിസ്റ്റ് സംഘടനയുടെ കത്തയച്ച് തട്ടിപ്പിന് ശ്രമം; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
advertisement
ഇത്ര ചെറുപ്പത്തില്‍ത്തന്നെ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നുവെന്നാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ട ഡല്‍ഹി വനിതാ കമ്മീഷൻ പ്രതികരിച്ചത്. ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നതെന്നും ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി
യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന‍്, കുട്ടിക്ക് കൗണ്‍സിലിംഗ് നൽകുന്നതിനെ കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് നിർദേശിച്ചു. കുട്ടിയ്ക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ പറയുന്നുണ്ട്. ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നല്ലൊരു വേദിയാകുമ്പോൾ മറുവശത്ത് ചില ആളുകള്‍ പ്രശസ്തി നേടുന്നതിന് വേണ്ടി ലജ്ജയുടെ പരിധി ലംഘിക്കുന്നുവെന്ന് കമ്മീഷൻ അധ്യക്ഷ ണ്‍ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി.
നീലച്ചിത്ര നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ
അശ്ലീല ചിത്ര നിർമാണ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ സൂത്രധാരൻ രാജ് കുന്ദ്രയാണെന്നാണ് പൊലീസ് പറയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ചിത്രം നിർമിക്കുകയും വിവിധ ആപ്പുകളിൽ അത് പ്രചരിപ്പിച്ചു എന്നുമാണ് കേസ്. സംഭവത്തിൽ രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുംബൈ പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു.
രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അശ്ലീല ചിത്രങ്ങൾക്ക് നഗ്ന രംഗങ്ങൾ ചിത്രീകരിക്കാൻ അഭിനേതാക്കളെ നിർബന്ധിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച രണ്ട് എഫ്ഐആർ സമർപ്പിച്ച് ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നടിയും മോഡലുമായ പൂനം പാണ്ഡേ രാജ് കുന്ദ്രയ്ക്കും സഹായികൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാർ അവസാനിപ്പിച്ചതായും പൂനംപാണ്ഡേ നൽകിയ കേസിൽ പറയുന്നു. എന്നാൽ പൂനം പാണ്ഡേയുടെ ആരോപണങ്ങൾ രാജ് കുന്ദ്രയും സഹായി സൗരഭ് കുശ്വവയും തള്ളിയിരുന്നു. തങ്ങൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഇരുവരും അറിയിച്ചിരുന്നത്.
ജെഎൽ സ്ട്രീം ആപ്പിന്റെ ഉടമയാണ് രാജ് കുന്ദ്ര. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമകളിൽ ഒന്നാണ് ജെഎൽ സ്ട്രീം. 2013 ൽ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. 2009 ലാണ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ ഇവർക്ക് ആദ്യത്തെ മകൻ ജനിച്ചു. കഴിഞ്ഞ വർഷമാണ് ഇവർക്ക് ഒരു മകൾ കൂടി ജനിച്ചത്.