കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

Last Updated:

കുടുംബ വഴക്കിനിടയിൽ അരുൺകുമാർ പട്ടിക കൊണ്ട് സുമിതയെ ആക്രമിക്കുകയായിരുന്നു

സുമിത
സുമിത
കാസർഗോഡ്: ബേഡകത്ത് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.  ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിതയാണ് മരിച്ചത്. ഭർത്താവ് അരുൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അരുൺകുമാർ പട്ടിക കൊണ്ട് സുമിതയെ ആക്രമിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരുൺ കുമാറിനെതിരെ ബേഡകം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം ഇൻക്വസ്റ്റ്  നടപടികൾക്കുശേഷം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
മറ്റൊരു സംഭവത്തിൽ, കാസർഗോഡ്  ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി  വാസുദേവ ഗെട്ടി  എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.
You may also like:Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസര്‍ക്കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ പുറത്തു വന്നത്.
advertisement
You may also like:മാവോയിസ്റ്റ് സംഘടനയുടെ കത്തയച്ച് തട്ടിപ്പിന് ശ്രമം; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്. കേസില്‍ എസ് പി നഗര്‍ സ്വദേശിയായ സി. അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്,ഉസ്മാന്‍, അബൂബക്കര്‍ എന്നിവരെയും കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി  വാസുദേവ ഗെട്ടി എന്നിവരെയും കൂടി കേസില്‍ അറസറ്റ്  ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണതയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement