TRENDING:

First on News18 | സ്വർണക്കടത്ത്; പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു

Last Updated:

കേസുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതികളെ എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. പി.ടി.പി നഗറിലെ ശാസ്തമംഗലത്തെയും വാടക വീടുകളിൽ എൻ.ഐ.എ സംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് കൊച്ചിയിൽ നിന്നും ഇരുവരെയും തിരുവനന്തപുരത്തെത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതികളെ എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തുകയാണ്.
advertisement

സന്ദീപ് നായരുമായി അന്വേഷണ സംഘം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിന് മുന്നിലെത്തി. തുടർന്ന് ശാസ്തമംഗലത്തെ ഫ്ലാറ്റിലുമെത്തി. എന്നാൽ പ്രതിയെ ഇറക്കി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നാണ് സൂചന. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലെ കാർ പാർക്കിംഗ് ഏരിയയിലേക്ക് വാഹനം കയറ്റി പത്ത് മിനിട്ടിന്  ശേഷം പുറത്തേക്ക് വരുകയായിരുന്നു.  ഇവിടെയാണ് എം ശിവശങ്കറും വാടകയ്ക്ക് ഫ്ലാറ്റെടുത്തിരിക്കുന്നത്.

സ്വപ്നയെ മറ്റൊരു വാഹനത്തിലാണ് നഗരത്തിൽ എത്തിച്ചതെന്നാണ് വിവരം. സന്ദീപ് നായരെ എത്തിക്കുന്നതിന് മുൻപ് ശാസ്തമംഗലത്തെ ഫ്ലാറ്റിൽ സ്വപ്നയെ എത്തിച്ച് തെളിവെടുത്തതായി നാട്ടുകാർ വ്യക്തമാകുന്നു. തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

advertisement

TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
First on News18 | സ്വർണക്കടത്ത്; പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു
Open in App
Home
Video
Impact Shorts
Web Stories