TRENDING:

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: തൃശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ

Last Updated:

ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ. കൈവശം വച്ചതിന് അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ചിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരയ്കൽ സനീഷ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനന്തലാലും സംഘവും പിടികൂടിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതും, വിൽപ്പന നടത്തുന്നതിനുള്ള ആസൂത്രണങ്ങൾ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽ വച്ചാണ്. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ചിത്താണ് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ചിത്തിന് എം.ഡി.എം.എ. വിതരണം ചെയ്യുന്നയാളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് ചില വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. മയക്കു മരുന്നിന്റെ ആവശ്യകതയനുസരിച്ചാണ് വില ഈടാക്കുന്നത്. 5000 രൂപ മുതൽ 10,000/- രൂപവരെയാണ് അര ഗ്രാം MDMA യ്ക് പ്രതികൾ ഈടാക്കിയിരുന്നത്.

advertisement

രണ്ട് കിലോഗ്രാം കഞ്ചാവ് പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. വാളായർ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടിയതിന് അഭിജിത്തിനെതിരെ കേസ്സ് നിലവിലുണ്ട്. കഞ്ചാവ് കൈവശം വെച്ചതിന് ഇയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും കേസ്സ് ഉണ്ട്. കഞ്ചാവ് പിടികൂടിയ കേസിൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിലും തൃശൂർ എക്സൈസിലും ശരത്തിനെതിരെ കേസ്സ് നിലവിലുണ്ട്.

advertisement

തൃശുർ ജില്ല സിറ്റി പോലീസ് മേധാവി ആദിത്യ ആർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശുർ സിറ്റി അസ്സി.പോലീസ് കമ്മീഷ്ണർ ബേബിയുടെ നിർദേശാനുസരണം തൃശുർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ISHO അനന്തലാൽ. എ, SI വിജയരാജൻ, ASI സന്തോഷ് കുമാർ, സി.പി.ഒമാരായ സതീഷ് കുമാർ, പ്രകാശൻ, അഖിൽ വിഷ്ണു, രാഹുൽ, ബിനീഷ്, ഡ്രൈവർ സീനിയർ സി. പി. ഒ. എബി, ഐ.ആർ.ബറ്റാലിയനിലെ സി. പി. ഒമാരായ രഞ്ചു, അനീഷ്, അരുൺ, ആൻറോ റോബർട്ട് എന്നിവരാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റു ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതികളെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന റാക്കറ്റുകളെക്കുറിച്ചും, മയക്കുമരുന്ന് ഉപഭോക്താക്കളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരുന്നതായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ISHO അനന്തലാൽ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: തൃശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories