സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിരം അറിയിക്കുകയായിരുന്നു.
advertisement
വൈകാതെ സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസ് ഏഴുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കി. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിച്ചു. പിറന്നാൾ ആഘോഷിച്ച പതിനഞ്ചുകാരന്‍റെ സുഹൃത്തുക്കളായിരുന്നു സംഘത്തിലുണ്ടായിരുന്ന യുവാക്കൾ. ഇവർ വഴിയാണ് ബാർ ജീവനക്കാരികളായ രണ്ടു യുവതികളെയും ആഘോഷത്തിന് ക്ഷണിച്ചത്.
Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി
യുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി. യുവതികളും യുവാക്കളും മുൻ പരിചയക്കാരാണ്. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ പിറന്നാൾ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയിൽ എത്തിയത്. തന്നെ നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം വെളിയത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.
പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
