TRENDING:

കൊല്ലത്ത് വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് അതിര്‍ത്തിയിൽനിന്ന് 100 മീറ്റർ അകലെ പിടികൂടി

Last Updated:

5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ച് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തമിഴ് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം തട്ടിയെടുത്തത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.
advertisement

അതിവേഗത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് സംഘം ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ച് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.

അതേസമയം, തട്ടിക്കൊണ്ടുപോകലിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read- 'അധോലോകം'; റെഡിമെയ്ഡ് വസ്ത്രവിൽപനയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ നാലുപേർ പിടിയിൽ

advertisement

തമിഴ്നാട് സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ് സംഘം എത്തിയത്. പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. പിന്നിടു ഓട്ടോയിൽ ആഷിക്കും 2 പേരും ഉണ്ടെന്നു വിവരം കിട്ടുകയായിരുന്നു. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.

advertisement

ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോൾ 2 കാറുകളിലായി സംഘം എത്തിയത്. സംഘത്തിൽ 9 പേരുണ്ടെന്നാണ് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിവേഗം സന്ദേശമെത്തി. തമിഴ്നാട് സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ് സംഘം എത്തിയത്.

സംഭവം ഇങ്ങനെ

വൈകിട്ട് 6.30- രണ്ടുകാറുകളിലായി സംഘം എത്തിയത്. പിന്നാലെ സഹോദരിയെയും അയൽവാസിയെയും അടിച്ചുവീഴ്ത്തി 14കാരനെയും തട്ടിയെടുത്ത് മടങ്ങി. കുട്ടിയെ തട്ടിയെടുത്തെന്ന വിവരം ലഭിച്ചതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് അതിവേഗം സന്ദേശമെത്തി.

advertisement

രാത്രി 8.36- കാർ കഴക്കൂട്ടം കടന്നു.

8.53- കാർ പൂവാർ സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചു.

10.00- പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. സമീപ ജംഗ്ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

Also Read- 'കഴുത്ത് ഞെരിച്ചു; മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് തലക്കടിച്ചു'; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

advertisement

11.30- പാറശാല കോഴിവിളക്കു സമീപം പൊലീസ് ഓട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരുമാണുണ്ടായിരുന്നത്. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് അതിര്‍ത്തിയിൽനിന്ന് 100 മീറ്റർ അകലെ പിടികൂടി
Open in App
Home
Video
Impact Shorts
Web Stories