വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിധവയെ കത്തി കാണിച്ച് ഭിഷണിപ്പെടുത്തി സമീപത്തെ ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ വെച്ച് രണ്ട് പ്രതികളും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം പിന്നീട് ഓടി രക്ഷപെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ദിവസം പുലർച്ചെയാണ് യുവതി ബോധരഹിതയായി ക്ഷേത്രത്തിൽ കിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. നിരവധി പരിക്കുകളുള്ള യുവതിയെ നാഗപട്ടണം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും മദ്യപിച്ചിരുന്നതായി ബലാത്സംഗത്തിനിരയായ യുവതി പൊലീസിന് മൊഴി നൽകി.
advertisement
ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച ശേഷം അവർ മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും പിന്നീട് സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രതികളായ ഇരുവരും ചേർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇരയായ യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പാണ് മരിച്ചത്, രണ്ട് കുട്ടികളുമുണ്ട്.