ഇന്റർഫേസ് /വാർത്ത /Kerala / ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; സന്ദേശത്തിന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അന്വേഷണം ആരംഭിച്ചു

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; സന്ദേശത്തിന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അന്വേഷണം ആരംഭിച്ചു

guruvayoor

guruvayoor

ഗു​രു​വാ​യൂ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോം​ബ്-​ഡോ​ഗ് സ്ക്വാ​ഡു​ക​ള്‍ ന​ഗ​ര​ത്തി​ലും ക്ഷേ​ത്ര പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​

  • Share this:

തൃ​ശൂ​ര്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വെള്ളിയാഴ്ച പു​ല​ര്‍​ച്ചെ ബോം​ബ് വ​യ്ക്കു​മെ​ന്ന് വ്യാ​ജ ഭീ​ഷ​ണി സ​ന്ദേ​ശം. ഫോ​ണ്‍ കോൾ എടുത്ത ക്ഷേ​ത്ര​ത്തി​ലെ വാ​ച്ച​മാ​നാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ ഫോ​ണി​ല്‍ ഭീ​ഷ​ണി വ​ന്ന​ത്.

വെള്ളിയാഴ്ച​ പു​ല​ര്‍​ച്ചെ 5.30ന് ​ബോം​ബ് വ​യ്ക്കു​മെ​ന്നും അ​റി​യി​ക്കേ​ണ്ട​വ​രെ അ​റി​യി​ച്ചോ​ളാ​ന്‍ പ​റ​ഞ്ഞ ശേഷം ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യു​മാ​യി​രു​ന്നുവെന്ന് വാച്ച്മാൻ പറഞ്ഞു. ഗു​രു​വാ​യൂ​ര്‍ ടെമ്പി​ള്‍ പോ​ലീ​സി​ലും ദേ​വ​സ്വം അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചതിനെ തുടർന്ന് പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​ർ എത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Also Read Kerala Rain| ജനുവരി 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഗു​രു​വാ​യൂ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോം​ബ്-​ഡോ​ഗ് സ്ക്വാ​ഡു​ക​ള്‍ ന​ഗ​ര​ത്തി​ലും ക്ഷേ​ത്ര പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. രാ​ത്രി​യോ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഫോ​ണി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ സി​ഐയുടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

First published:

Tags: Bomb Threat, Guruvayoor temple, ഗുരുവായൂർ ക്ഷേത്രം, ബോംബ് ഭീഷണി