TRENDING:

ഹോട്ടൽ മുറിയിൽ 19കാരി രക്തംവാർന്ന് മരിച്ച സംഭവം: പ്രതിയുമായി പെൺകുട്ടിക്ക് ഒരു മാസത്തെ ഫേസ്ബുക്ക് പരിചയം മാത്രം

Last Updated:

പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് വീട്ടിൽ കള്ളം പറഞ്ഞുകൊണ്ടാണ് പെൺകുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലിൽ മുറിയെടുത്തതും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഹോട്ടലിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിന് പെൺകുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.
advertisement

പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് 25കാരനായ ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് വീട്ടിൽ കള്ളം പറഞ്ഞുകൊണ്ടാണ് പെൺകുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലിൽ മുറിയെടുത്തതും. ശേഷം ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി.

Also Read- പച്ചക്കറിച്ചാക്കിൽ സ്ത്രീയുടെ മൃതദേഹം; മരുമകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

രാവിലെ 11.30നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഇരുവരും മുറിയെടുത്തത്. രണ്ട് മണിയോടെയാണ് പെണ്‍കുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതറിഞ്ഞ ഗോകുൽ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

advertisement

Also Read- അശ്ലീല വീഡിയോ അയച്ച് ശല്യം; വീട്ടമ്മ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി സമ്മാനം കൊടുത്തു

ഹോട്ടലില്‍ എത്തി ഫോണ്‍ നമ്പർ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read- ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; പ്രതി പിടിയിൽ

advertisement

അപകടനിലയിലായ പെൺകുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇരുവരും തങ്ങളുടെ വീടുകളിൽ പറയാതെയാണ് ഹോട്ടലിൽ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെൺകുട്ടിയെ ആശുപതിയിലെത്തിക്കാൻ ഗോകുൽ മടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗോകുൽ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനാകൂ. പെൺകുട്ടിയുടെ മേൽ ഗോകുൽ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

Also Read- അശ്ലീല ചിത്രങ്ങൾ കാണുന്നതും യുവതികളുമായി ചാറ്റിംഗും ആല്‍ബിന്റെ വിനോദമെന്ന് പൊലീസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഗോകുൽ മുൻപ് ഒരു പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഞാറയ്ക്കല്‍ സ്റ്റേഷനില്‍ ആണ് പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുള്ളത്. ഈ പെൺകുട്ടിയെ ഇയാൾ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ആ ബന്ധം വേർപെടുത്തി. മനഃപൂര്‍വമുള്ള നരഹത്യയ്ക്കാണ് ഗോകുലിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടൽ മുറിയിൽ 19കാരി രക്തംവാർന്ന് മരിച്ച സംഭവം: പ്രതിയുമായി പെൺകുട്ടിക്ക് ഒരു മാസത്തെ ഫേസ്ബുക്ക് പരിചയം മാത്രം
Open in App
Home
Video
Impact Shorts
Web Stories