നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പച്ചക്കറിച്ചാക്കിൽ സ്ത്രീയുടെ മൃതദേഹം; മരുമകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

  പച്ചക്കറിച്ചാക്കിൽ സ്ത്രീയുടെ മൃതദേഹം; മരുമകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

  ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം മർദ്ദിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   കൊൽക്കത്ത: കാറിന്‍റെ ഡിക്കിയിൽ പച്ചക്കറി ചാക്കിൽ പൊതിഞ്ഞ നിലയിൽ അറുപതുകാരിയുടെ മൃതേദഹം. കൊൽക്കത്ത സ്വദേശിനിയായ സുജാമണി ഗയെൻ എന്ന സ്ത്രീയുടെ മൃതദേഹം വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.നിരവധി പൊലീസ് ചെക്ക്പോയിന്‍റുകൾ കടന്നെത്തിയ വാഹനം ചൗബാഗ മേഖലയിൽ വച്ച് പൊലീസ് തടഞ്ഞു പരിശോധന നടത്തിയിരുന്നു. ഇവിടെ വച്ചാണ് ഡിക്കിക്കുള്ളിൽ പച്ചക്കറികൾക്കൊപ്പം ചാക്കിൽ പൊതിഞ്ഞ നിലയിൽ സുജാമണിയുടെ മൃതദേഹം കണ്ടെടുത്തത്.

   മൃതദേഹം വൈകാതെ തന്നെ തിരിച്ചറിഞ്ഞ പൊലീസ് കുടുംബപ്രശ്നങ്ങൾ കാരണം മരുമകള്‍ ഉൾപ്പെടെ നാല് പേർ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. കൊൽക്കത്ത ഹർദേവ്പുർ സ്വദേശിനിയായ സുജാമണി ഇവിടെ കാലിഘട്ട് ക്ഷേത്രത്തിന് മുമ്പിൽ പൂവിൽപ്പന നടത്തുന്നയാളാണ്. മരുമകളായ സുജാതയുമായി ഇവർ നല്ല ബന്ധത്തിലായിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച സുജാതയുടെ അമ്മ മലീന മൊണ്ഡാലും അവരുടെ പങ്കാളിയും ചേർന്ന് സുജാമണിയെ പ്രഗതി മൈതാനിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിനു ശേഷം ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം മർദ്ദിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

   കൃത്യം നടത്തിയ ശേഷം മൃതദേഹം പച്ചക്കറികൾക്കൊപ്പം ഒരു ചാക്കിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ടാക്സി വിളിച്ച ശേഷം മൃതദേഹം ഡിക്കിക്കുള്ളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. സുജാമണിയുടെ മരുമകൾ സുജാത, അമ്മ മലീന, പങ്കാളി രാജേഷ്, അമ്മാവൻ ബസു മൊണ്ടാല്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് പൊലീസ് അറിയിച്ചത്.
   Published by:Asha Sulfiker
   First published: