ധനുവച്ചപുരത്തെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയവർ തോളിൽ അടിച്ചെന്നാണ് പരാതി. മാല മോഷണശ്രമം ആയിരുന്നോ എന്ന് സംശയമുണ്ട്. നെയ്യാറ്റിൻകര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Also Read- കൊച്ചിയിൽ നടുറോഡിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച മുൻ കാമുകൻ ഓടി രക്ഷപ്പെട്ടു
കഴിഞ്ഞ ശനിയാഴ്ച രാത്രി തലസ്ഥാന നഗരിയിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മുമ്പ് പ്രഭാത സവാരിക്ക് ഇറങ്ങിയ പെൺകുട്ടിയെ ആക്രമിച്ച മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവവും.
advertisement
Also Read- തിരുവനന്തപുരത്ത് ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചു
തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിലാണ് ആക്രമണം ഉണ്ടായത്. ക്ലാസ്സിനു ശേഷം മടങ്ങി വരികയായിരുന്ന സിവിൽ സർവീസ് വിദ്യാർഥികൾക്ക് നേരെ ബൈക്കിലെത്തിയ യുവാവ് അതിക്രമം കാട്ടുകയായിരുന്നു.
കഴിഞ്ഞാഴ്ച വഞ്ചിയൂരിലും പെൺകുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു.