കൊച്ചിയിൽ നടുറോഡിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച മുൻ കാമുകൻ ഓടി രക്ഷപ്പെട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുൻ കാമുകൻ ഫാറൂഖാണ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കൊച്ചി: കൊച്ചിയിൽ നടുറോഡിൽ യുവതിക്ക് വെട്ടേറ്റു. ബംഗാള്‍ സ്വദേശിയായ സന്ധ്യക്കാണ് വെട്ടേറ്റത്. കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വാക്കത്തികൊണ്ടാണ് ആക്രമിക്കുകയായിരുന്നു.
മുൻ കാമുകൻ ഫാറൂഖാണ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൈക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
Location :
First Published :
December 03, 2022 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ നടുറോഡിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച മുൻ കാമുകൻ ഓടി രക്ഷപ്പെട്ടു