തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു.
ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷം പെൺകുട്ടികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാലു ദിവസം മുന്‍പായിരുന്നു സംഭവം നടന്നത്. ആക്രമണം നടന്നതിന് പിന്നാലെ പെണ്‍കുട്ടികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Also Read-മലപ്പുറത്ത് കാമുകനൊപ്പം ചേര്ന്ന് ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ മരിച്ച നിലയിൽ
സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലീസിന്റെ വിശദീകരണം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.